Monday, December 23, 2013

ഒരു ബ്രോയിലര്‍ പ്രണയം

ഞാനൊരു നാടന്‍.അവളൊ(അതോ അവനോ?) ഒരു ബ്രോയിലര്‍.
ഒരേ കത്തിത്തലപ്പിനു  കാത്തിരിക്കുമ്പോഴും ഞാന്‍ അവളെ വല്ലാതെ സ്നേഹിച്ചു.
ഒരു ദിനം എന്നേയ്ക്കുമുമ്പേ അവള്‍ കത്തിയ്ക്കിരയായി.

നടുക്കത്തോടെ ഞാന്‍ കണ്ടു.
അവള്‍ക്ക് കരളും ഹൃദയവുമില്ലായിരുന്നു...!!!

അല്ലെങ്കില്‍ തന്നെ എന്തിനു കരളും ഹൃദയവും. ആരുടെയോ ആമാശയത്തില്‍ പോയൊടുങ്ങാനുള്ള ജന്മങ്ങള്‍ക്ക് ശിരസ്സ്‌  തന്നെ ഒരു ആര്‍ഭാടമല്ലേ?

ഞാന്‍ കത്തി രാകലിന് ചെവിയോര്‍ത്ത് കണ്ണുകള്‍ അടച്ചു കിടന്നു.


19 comments:

  1. നാടൻ ആയതുകൊണ്ട് പല സാദ്ധ്യതകളുമുണ്ട്....
    രാകി മിനുക്കിയ കത്തിമേൽത്തന്നെ വിധിപ്രാഖ്യാപനം ഉണ്ടാവണമെന്നില്ല
    ഏതെങ്കിലും കാവിലെ കുരുതിക്ക് നായകനാവാനുള്ള അപൂർവ്വഭാഗ്യം ലഭിച്ചുകൂടെന്നുമില്ല.
    പക്ഷേ അവളുടെ വിധി ജനിക്കുംമുന്നേ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു

    കുറഞ്ഞ വരികളിൽ പലവഴികളിലേക്ക് നയിക്കാനാവുന്ന ചിന്തകൾ

    ReplyDelete
    Replies
    1. നന്ദി പ്രദീപേട്ടാ..

      Delete
  2. ചാവനായി മാത്രം ജനിച്ചു ജീവിക്കുന്നവ..

    ReplyDelete
    Replies
    1. നന്ദി.. വായനയ്ക്ക്..

      Delete
  3. ചാവുന്നതിനു മുമ്പ് ഒന്ന് പ്രണയിക്കാന്‍ നോക്കി.. പക്ഷെ പ്രണയം തോന്നിയ ആളിന് ഹൃദയവും ഇല്ല, കരളും ഇല്ല.. എന്തൊരു കഷ്ടം.. :)

    സാഹിത്യപരമായി കൊള്ളാം.. പക്ഷെ ലോജിക്കില്ല..

    ReplyDelete
    Replies
    1. നന്ദി..നല്ല വിമര്‍ശത്തിന്

      Delete
  4. എഴുതാതെ വയ്യ എന്ന് തോന്നിയപ്പോള്‍ എഴുതിയതായതുകൊണ്ട് ക്ഷമിക്കാം ല്ലെ!

    ReplyDelete
    Replies
    1. അങ്ങനെ ക്ഷമിക്കരുത് അജിത്തെട്ടാ...ഇല്ലെങ്കില്‍ ഇനിയും ഇത് പോലെ എഴുതും,,, :)

      നന്ദി..വായനയ്ക്ക്.

      Delete
  5. ഒരുപിടിയില്‍ ഒടുങ്ങാനായി......
    ആശംസകള്‍

    ReplyDelete
  6. ഒരു കത്തിതലപ്പില്‍ അവസാനിക്കുന്ന ജീവിതം

    ReplyDelete
  7. കൂകിയുണര്‍ത്തുന്ന വാക്കുകള്‍

    ReplyDelete
  8. ആരുടെയോ ആമാശയത്തിലേക്കായി വഴി നടന്നവർ അല്ലെ രൂപേഷ്?ഓരോ വിധി..!
    Happy New year.

    ReplyDelete
    Replies
    1. നന്ദി ചേച്ചി...പുതുവത്സരാശംസകള്‍

      Delete
  9. പിരിച്ചൊടിക്കാനും, അറുത്തുമുറിക്കാനും ഒരു കഴുത്ത് ബ്രോയിലര്‍ കോഴികള്‍ക്ക് ആവശ്യമാണ്. അത്രന്നെ..

    ReplyDelete
  10. കരളും ഹൃദയവും ഇല്ലെങ്കിലും അതും ഒരു ജീവനായിരുന്നു അല്ലെ

    ReplyDelete