സാധാരണ പറയാറുള്ളതുപോലെ ഒരു "തമാശയ്ക്ക്' തുടങ്ങിയ ബന്ധം.സിരകളെ ചുട്ടെടുക്കുന്ന പ്രണയമായി മാറാന്‍ അധികനേരമെടുത്തില്ല.ലോകം മുഴുവനും പോരിനു വന്നാലും നേരിടും.ഒരുമിച്ചു ജീവിക്കാന്‍ സകലതും ത്യജിക്കാനും ഏതു ദുരിതക്കടല്‍ നീന്താനും തയ്യാര്‍..,പതിവ് പല്ലവികള്‍.,..പ്രണയലഹരി തലയ്ക്കു പിടിച്ച രണ്ടു ജന്മങ്ങള്‍.
എതിര്‍പക്ഷത്തും ആളുകള്‍ക്ക് പഞ്ഞമില്ല.സമുദായ വേലികള്‍ പൊളിക്കുന്നത് സഹിക്കാന്‍ പറ്റാത്തവര്‍.,രോഷം,കണ്ണീര്,ശാപം...പ്രാക്ക്,ആത്മഹത്യാ ഭീഷണി,മാനസീക പിരിമുറുക്കങ്ങള്‍,രോഗം,ആശുപത്രി.....എന്നിട്ടും അവസാനം ജയം അവര്‍ക്ക്.പ്രണയികള്‍ക്ക്.ഒന്നായി.അനിര്‍വചനീയമായ പരമാനന്ദം.
പതുക്കെ പതുക്കെ ലഹരിയുടെ കെട്ടിറങ്ങി.പ്രണയാകാശത്തു നിന്ന് ജീവിതത്തിന്‍റെ പച്ചച്ച ഭൂമികയിലേക്ക് ഇറങ്ങിനിന്നു.പിന്നിട്ട യുദ്ധക്കളത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി.കരളുപൊടിയുന്ന കാഴ്ച.
പതിതരായ നാല് ആത്മാക്കള്‍.വൃദ്ധര്‍.,തകര്‍ന്ന സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും മാറാപ്പും പേറി....നിസംഗരായി.
ഒരു നിമിഷം.പ്രണയികള്‍ നിറകണ്ണുകളുമായി വരുടെ അടുത്തേയ്ക്ക്.ആ നാലാത്മാക്കളും അവരുടെ അടുത്തെയ്ക്കും.കൈകള്‍ വിരിച്ചുപിടിച്ച്.....സ്നേഹപ്രവാഹം.
പിന്നെ അവരൊരുമിച്ച് നടന്നു തുടങ്ങി.എവിടെയോ അവസാനിക്കുന്ന ആ അനന്തപാതയിലൂടെ.....

അസാധാരണമായ അപൂർവ്വം ചിലതൊഴിച്ച് വലിയ വിപ്ലവങ്ങൾ നടത്തി വിവാഹത്തിലെത്തിയ മിക്കവാറും എല്ലാ പ്രണയങ്ങൾക്കും ഇങ്ങിനെ ഒരു അദ്ധ്യായമുണ്ട്.....
ReplyDeleteആര്‍ദ്രമായ ചില നേരങ്ങള്‍...,...സന്തോഷം മാഷെ..വായനക്ക്
Deleteപ്രണയ വല്ലരി പൂവിട്ടു കായ്ക്കുമ്പോള്‍ ചിലര്‍ "എല്ലാം ശരിയാകും" എന്നും പറയാറുണ്ട്.കൊച്ചരിപ്പല്ലുകള്‍ ചിരിക്കുന്ന നേരത്ത് അച്ഛനമ്മമാരുടെ വാശിയും പ്രണയിതാക്കളുടെ വാശിയും രാജിയായി കൂടിചെരാരില്ലേ..
ReplyDeleteചിലതൊക്കെ അപ്പോഴും ഏച്ചു കെട്ടിയത് പോലെ നിലകൊള്ളും.നിതാന്ത നൊമ്പരങ്ങളായി.
Deleteനന്ദി ചേച്ചി വായനക്ക്
പ്രണയത്തിനൊടുവില്‍........കൊള്ളാം
ReplyDeleteനന്ദി
Delete