Wednesday, June 5, 2013

ഇര


 " പ്രിയപ്പെട്ട ഡോക്ടര്‍,

ഞാന്‍ ജീവിതം മടുത്തു.വല്ലാത്ത ഒരു പ്രശ്നത്തിലാണ് ഞാന്‍.,എന്‍റെ മകളുമായി പുറത്തിറങ്ങി നടക്കാന്‍ കഴിയുന്നില്ല.അവളോടോത്ത് ജീവിക്കാന്‍ തന്നെ ഭയമാകുന്നു.പുറത്തിറങ്ങുമ്പോള്‍ പുരുഷന്മാര്‍ അവളെ തുറിച്ചു നോക്കുന്നു.അവളെ ആരെങ്കിലും തട്ടിക്കൊണ്ടു പോകുമോ എന്ന് ഞാന്‍ ഭയക്കുന്നു.സ്കൂളില്‍ വിട്ടാല്‍ അധ്യാപകര്‍ പീഡിപ്പിക്കുമോ എന്ന് ഭയം.തനിച്ചു ഒരിടത്തേക്കും വിടാന്‍ വയ്യ.എനിക്ക് ജോലിക്ക് പോകാന്‍ കഴിയുന്നില്ല.ഭാര്യയില്ലാത്തപ്പോള്‍ മകളുമായി വീട്ടിലിരിക്കാന്‍ സാധ്യമല്ല.ഞാന്‍ അവളെ പീഡിപ്പിക്കുമോ എന്നാണ് ഭയം.ഒരു സമാധാനവുമില്ല.എനിക്കെന്തെങ്കിലും കുഴപ്പമുണ്ടോ ഡോക്ടര്‍.,?...........


" ഒരിക്കലും വായിക്കാത്തയാള്‍ക്ക് എങ്ങോട്ടെങ്കിലും പോകാനിറങ്ങിയപ്പോഴാ വായിക്കാന്‍ മുട്ടിയത്‌"".,"

ഭാര്യ ഭര്‍ത്താവിന്റെ കൈയില്‍ നിന്നും മാസിക വാങ്ങി വച്ചു.

" വേഗം റെഡിയായിക്കെ.പോകണ്ടേ.? "

അയാള്‍ വേഷം മാറി പോകാന്‍ തയാറായി.

" അച്ഛാ.പുസ്തകം എടുത്തോളൂ.ബസ്സില്‍ ഇരുന്നു വായിക്കാം."   മകള്‍

" നിന്‍റെ അച്ഛന് പുസ്തകം അലര്‍ജിയാ  മോളെ.പത്രമേ വായിക്കൂ.അറിയതില്ലേ.."

ഭര്‍ത്താവ് എന്തോ ചിന്തയിലാണ്.

അവര്‍ ബസ് സ്റൊപ്പിലേക്ക് നടന്നു.Drainage വെള്ളം കവിഞ്ഞൊഴുകി ചീഞ്ഞു നാറിയ വഴിയരികുകള്‍..,പട്ടിണി ക്കോലങ്ങളായ പട്ടികള്‍ അലഞ്ഞു തിരിയുന്നു.എല്ലാ ഫ്ലാറ്റുകള്‍ക്കും താഴെ വെളുത്ത യൂണിഫോറത്തില്‍ നേഴ്സ്മാര്‍  വാഹനം കാത്ത് നില്‍ക്കുന്നു.അവരെ നിറച്ച വണ്ടികള്‍ തലങ്ങും വിലങ്ങും പായുന്നു.ഒരു ബസ്സില്‍ കര്‍ട്ടന്‍ അല്പം നീക്കി ഒരുവള്‍ ഭര്‍ത്താവിനെ നോക്കി ചിരിച്ചു.അയാള്‍ ഒരു വിളറിയ ചിരി ചിരിച്ചു.ബസ്‌ സ്റ്റോപ്പില്‍ നിന്നപ്പോള്‍ ഈച്ചയാര്‍ക്കുന്ന ചതഞ്ഞു പഴുത്ത ഒരു വാലുമായി ഒരു പൂച്ച അവരെ കടന്നു പോയി.

" അച്ഛാ ആ പൂച്ചയ്ക്കെന്തു പറ്റി "

" അറിയില്ല മോളെ "

" പാവം "

ബസ്സില്‍ നേരിയ തിരക്ക്.രണ്ടു സീറ്റുകള്‍ വീതം അഭിമുഖമായിട്ടുള്ളിടത്ത് മകള്‍ ചാടിക്കയറിയിരുന്നു.ഭര്‍ത്താവ് അസ്വസ്ഥനായി.എതിര്‍ സീറ്റില്‍ ഒരു പുരുഷന്‍..,രണ്ടു പേരും സീറ്റില്‍ ഇരുന്ന് മകളെ ഭാര്യ മടിയിലിരുത്തി.എതിര്‍ സീറ്റിലെ മനുഷ്യന്‍ കുട്ടിയെ നോക്കി ചിരിച്ചു.അവള്‍ പെട്ടെന്ന് ആളുകളുമായി ഇണങ്ങുന്ന പ്രകൃതമായിരുന്നു.ഇവിടെയും അത് തന്നെ സംഭവിച്ചു.ഇപ്പോള്‍ കുട്ടി ആ മനുഷ്യന്‍റെ മടിയിലാണ്.അവര്‍ വളരെ സന്തോഷത്തോടെ സംസാരിച്ചുകൊണ്ടിരുന്നു.
ഭര്‍ത്താവിന്‍റെ മുഖം ഇരുണ്ടിരുന്നു.അയാള്‍ ഭാര്യയെ തോണ്ടി..കാലില്‍ കൈയമര്‍ത്തി..ഭാര്യയ്ക്ക് ഭാവവ്യത്യാസമില്ല.അവര്‍ കുട്ടിയുടെയും മനുഷ്യന്‍റെയും കളിതമാശ ആസ്വദിക്കുകയാണ്.

പെട്ടെന്ന് ഭര്‍ത്താവ് ചാടിയെണീറ്റ് കുട്ടിയെ ആ മനുഷ്യന്‍റെ മടിയില്‍ നിന്നും വലിച്ചെടുത്തു.

" ഡ്രൈവര്‍ വണ്ടി നിര്‍ത്തൂ.."   അലര്‍ച്ച

മൊബൈല്‍ ഫോണുകളില്‍ തോണ്ടിക്കൊണ്ടിരുന്ന യാത്രക്കാരെല്ലാവര്‍ക്കും തലയുയര്‍ത്താന്‍ ഒരു കാരണം കിട്ടി.ഭാര്യ അന്ധാളിച്ചു പോയി.ഇറങ്ങേണ്ട സ്ഥലവും ആയിരുന്നില്ല.

ബസ്സ് നിര്‍ത്തി അവര്‍ ഇറങ്ങിപ്പോയി.

ആ മനുഷ്യന്‍ സ്തബ്ധനായി പ്പോയിരുന്നു.അയാള്‍ ബസ്സിനു പുറത്തേക്ക് മുഖം തിരിച്ചു.കാണെക്കാണെ കണ്ണുകള്‍ നിറഞ്ഞു വന്നു.ആ കുഞ്ഞിനു അയാളുടെ മകളുടെ ച്ഛായയായിരുന്നു .കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് അയാളുടെ അവധിക്കാലത്താണ് പനി വന്നു അയാളുടെ കുഞ്ഞു മരിച്ചത്.

***
തരളിത വികാരങ്ങള്‍ നമുക്ക് നഷ്ടപ്പെടുകയാണോ?മനുഷ്യരിലെ നന്മ കാണാന്‍ കഴിയാത്ത വിധം നമ്മള്‍ അന്ധരായോ?സ്നേഹവും കരുണയും ഒക്കെ നഷ്ട്ടപ്പെട്ട്  എതിരെ വരുന്ന മനുഷ്യരോട് ഒന്ന് ചിരിക്കാനോ സഹയാത്രികനോട് ഒന്ന് കുശലം ചോദിക്കാനോ വയ്യാത്ത വിധമായോ നമ്മള്‍?നമുക്ക് പരസ്പര വിശ്വാസം നഷ്ടമായോ?അടുത്ത മുറികളിലോ വീടുകളിലോ താമസിക്കുന്നവരോട് അടുപ്പം കാണിക്കാതെ എത്രകാലം നമ്മളിങ്ങനെ ജീവിക്കും?അതോ ഇതൊക്കെ എന്‍റെ കുഴപ്പമാണോ?
എന്‍റെ ഭര്‍ത്താവ് ഒരു " തളത്തില്‍ ദിനേശന്‍""," ആണെന്നാണോ നിങ്ങള്‍ പറയുന്നത്??

ഇപ്രകാരം ചിന്തിച്ചു കുഞ്ഞിനേയും ചേര്‍ത്തുപിടിച്ചു ഭാര്യ ഭര്‍ത്താവിനൊപ്പം നടന്നു നീങ്ങി.

****************************************************

21 comments:

  1. സത്യം ഇപ്പോള്‍ ആരെ ആരും വിസ്വസികാത്ത ഒരു സ്ഥിതി ആയി മാറിയിരിക്കുന്നു . ഒരു വയസുള്ള പെണ്‍കുട്ടിയെ പോലും ഒരു പുസൃശന്റെ അടുക്കല്‍ കൊടുക്കാന്‍ മാതാ പിതാക്കള്‍ ഭയക്കുന്നു പടച്ചോനെ ഇതെന്തു ലോകം :(

    ReplyDelete
    Replies
    1. നന്ദി അഷ്‌റഫ്‌....,,,

      Delete
  2. അവസാനം വേര്‍തിരിചെഴുതിയ പാരഗ്രാഫ് ഇല്ലായിരുന്നെങ്കില്‍ മനോഹരമായൊരു വായനയായേനെ.
    ചിന്തിക്കാനുള്ള എന്തെങ്കിലും വായിക്കുന്നവര്‍ക്ക് കൊടുത്ത് വഴിമാറൂ... മുണ്ടക്കല്‍ ശേഖരാ............:)

    ReplyDelete
    Replies
    1. തല്‍ക്കാലം സൌകര്യപ്പെടില്ല നീലകണ്‌ഠ....

      Delete
  3. ജോസ്ലെട്റ്റ് പറഞ്ഞതെ എനിക്കും പറയാനുള്ളൂ .. ആ അവസാനത്തെ പാർഗ്രാഫ് വായനക്കാരന്റെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണ് . വെട്ടി മാറ്റൂ .. സുഹൃത്തെ .. :P

    ReplyDelete
    Replies
    1. ശരി ...പരിഗണിക്കാം.

      Delete
  4. This comment has been removed by the author.

    ReplyDelete
    Replies
    1. വളരെ ആത്മാർത്ഥമായി ഞാനിവിടെയിട്ട കമന്റ് കാണുന്നില്ല. എന്തരോ എന്തോ ?
      ഇനിയീ വഴിക്ക് വരണ്ടല്ലോ ?

      Delete
    2. സത്യമായും എനിക്കറിയില്ല.ഞാന്‍ മനപ്പൂര്‍വം അത് ചെയ്തിട്ടില്ല.ബ്ലോഗിലെ ഒരു തുടക്കക്കാരന് പറ്റിയ സാങ്കേതിക പിഴവായി കാണാന്‍ കഴിയില്ലേ ചങ്ങാതി.താങ്കള്‍ എനിക്ക് തന്ന തുണ എത്രയോ വിലപ്പെട്ടതായിരുന്നു.ഞാനെന്തിനു അത് മായ്ക്കണം?എന്നെ വിശ്വസിക്കൂ ഞാനത് ചെയ്തിട്ടില്ല.താങ്കള്‍ക്കുണ്ടായ് വിഷമത്തിലും ഇനിയിവിടെ വരില്ല എന്ന് പറയുന്നതിലും എനിക്ക് അതിയായ് സങ്കടമുണ്ട്.

      Delete
  5. കഥകളില്‍ കഥാകൃത്ത് ഇടപെടരുത്. കഥ വായനക്കാരുടെ മനസ്സില്‍ രാസപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള കൂട്ടുകള്‍ ഒരുക്കി കഥാകൃത്ത് മാറി നില്‍ക്കേണ്ടതാണ്. നന്നായി പറഞ്ഞ കഥയുടെ ഒടുവിലുള്ള ആ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ കഥയുടെ തിളക്കാം ഒന്നുകൂടി വര്‍ദ്ധിച്ചേനെ....

    ReplyDelete
    Replies
    1. പ്രിയപ്പെട്ട പ്രദീപേട്ടാ,
      വായിച്ചതിനും എഴുതിയതിനും നന്ദി.ഞാന്‍ ഏതാണ്ട് 18 വയസ്സിനോടടുത്ത പ്രായത്തിലാണ് അല്പമെങ്കിലും ഗൌരവമായി എഴുത്തിനെ സമീപിച്ചു തുടങ്ങിയത്.പ്രണയ ലേഖനങ്ങള്‍ കൂലിക്കെഴുത്തായിരുന്നു അതിനു മുന്‍പ്.എന്‍റെ എഴുത്തുകള്‍ക്ക് ഒരിക്കലും നല്ല വായനക്കാര്‍ ഉണ്ടായിരുന്നില്ല.എന്‍റെ അന്തര്‍മുഖ സ്വഭാവം അതിനു കാരണമായിരുന്നിരിക്കാം.പറഞ്ഞു വന്നത് എന്താണെന്ന് വച്ചാല്‍ മലയാളം ബ്ലോഗേഴ്സ് ഗ്ര്രൂപില്‍ മന്‍സൂര്‍ ഭായ് എന്നെ പ്രൊമോട്ട് ചെയ്തതിനു ശേഷമാണ് ആരും തിരിഞ്ഞു നോക്കാഞ്ഞ എന്റെ എഴുത്തുകള്‍ നിങ്ങളൊക്കെ വായിക്കാന്‍ തുടങ്ങിയതും വിമര്‍ശനങ്ങള്‍ വന്നതും.എനിക്ക് അധികം വായിക്കാനും കഴിഞ്ഞിട്ടില്ല.മലയാളത്തിലെ പ്രധാന കൃതികളൊന്നും തന്നെ ഞാന്‍ വായിച്ചിട്ടില്ല.കഥകളുടെയും നോവലുകളുടെയും ഖടനയെക്കുരിച്ചും വല്യ പിടിയില്ല.ഈ പശ്ചാത്തലത്തില്‍ നിന്ന് വേണം എന്റെ കഥകളെ കാണാന്‍.,
      ഇനി മേല്‍ പറഞ്ഞ കഥയെക്കുറിച്ച്.ഇതിലെ അവസാന ഖണ്ഡിക ഞാന്‍ ആദ്യം എഴുതാന്‍ ഉദ്ദേശിച്ചിരുന്നതല്ല.പക്ഷെ ഒരു പൂര്‍ണത ക്കുറവ് അവസാനം തോന്നിയതിനാലാണ് അത് ചേര്‍ത്തത്.തീര്‍ച്ചയായും അതെന്റെ മനോവ്യാപാരങ്ങള്‍ തന്നെ.വായിക്കുന്നവന് ചിന്തിക്കാന്‍ ബാക്കിയില്ലെന്നതും സമ്മതിക്കുന്നു.പക്ഷെ എല്ലായ്പ്പോഴും ഒരു ചട്ടക്കൂടില്‍ തന്നെ കഥ നില്‍ക്കണം എന്നതിനോട് വിനീതമായി ഞാന്‍ വിയോജിക്കുന്നു.ആദ്യം പ്രദീപേട്ടന്റെ അഭിപ്രായം പറഞ്ഞത് ജോസെലെറ്റ് ആണ്.അപ്പോള്‍ എനിക്ക് കഥ വെട്ടിമാറ്റണം എന്ന് തോന്നിയില്ല.പക്ഷെ ശിഹാബ് കൂടി പറഞ്ഞപ്പോള്‍ ഞാന്‍ പെട്ടെന്ന് സന്ദേഹിയായി.കടും പിടുത്തക്കാരനാകാന്‍ ഞാന്‍ ആഗ്രഹിച്ചില്ല.ഞാന്‍ ആ ഭാഗം മനസ്സില്ലാതെ നീക്കി.അതിനു ശേഷം perfectionist ആണ് എന്‍റെ ആത്മ വിശ്വാസത്തെ ഉയര്‍ത്തിയത്.ഞാന്‍ വീണ്ടും ആ ഭാഗം ചേര്‍ക്കുകയാണുണ്ടായത്.
      ഒരു സൃഷ്ട്ടിയുടെ ആദ്യ വായനക്കാരനും ആസ്വാദകനും വിമര്‍ശകനും സൃഷ്ട്ടി കര്‍ത്താവ് തന്നെയാണല്ലോ.ഞാന്‍ എന്നാ വായനക്കാരനെ സംബന്ധിച്ച് അവസാനത്തെ ഭാഗമാണിഷ്ട്ടപ്പെട്ടത്‌.,അതെന്റെ നിലവാരത്തിന്റെ കുഴപ്പമാകാം.എന്തായാലും ഇങ്ങനെ ഒരു ചെറിയ വിമര്‍ശനത്തിനെങ്കിലും എന്‍റെ കഥ നിമിത്തമായല്ലോ.അതുകൊണ്ട് ഇതിങ്ങനെ തന്നെ കിടക്കട്ടെ...അഹങ്കാരമായി കാണരുതേ.സദയം പൊറുക്കുക.

      Delete
    2. തന്റെ സൃഷ്ടി എങ്ങിനെ വേണമെന്ന് തീരുമാനിക്കുന്നത് എഴുത്തുകാരനാണ്. വായനക്കാരന്‍ എന്ന നിലയില്‍ എന്റെ അഭിപ്രായം പറഞ്ഞു എന്നുമാത്രം. വായനക്കാരന്റെ അഭിപ്രായം കേട്ട് എഴുത്തുകാരന്‍ തന്റെ നിലപാടുകള്‍ തിരുത്തണമെന്നില്ല....

      Delete
  6. കഥകള്‍ എഴുതി തുടങ്ങും മുന്നേ നമുക്ക് മുന്നേ പോയവര്‍ കഥകള്‍ എങ്ങിനെ എഴുതി എന്ന് വായിച്ചു മനസ്സിലാക്കണം. പ്രദീപ്‌ മാഷിനു താങ്കള്‍ കൊടുത്ത മറുപടിയിലെ ചില ഭാഗങ്ങളില്‍ ഞാന്‍ ഇടപെടുന്നു. ഒരു വായനക്കാരന്‍ എന്നാ രീതിയില്‍ നമ്മള്‍ ആദ്യം ഇടപെടുന്ന പുസ്തകങ്ങള്‍ നമ്മുടെ കുഞ്ഞു പാഠപുസ്തകങ്ങള്‍ തന്നെയാണ്. അതിലെ കുട്ടിയും പട്ടിയും ശലഭവും എന്ന് തുടങ്ങി നമ്മള്‍ കഥകള്‍ ആസ്വദിച്ചു തുടങ്ങുന്നു.പിന്നീട് കുറച്ചു കൂടി വളരുമ്പോള്‍ നമ്മുടെ വായന കുറച്ചു കൂടി ഗൌരവം എന്ന രീതിയില്‍ നീങ്ങുന്നു. ബാലസാഹിത്യങ്ങളിലേക്ക്. അവിടെ നിന്നും പിന്നെ ആനുകാലികങ്ങളിലേക്ക് നമ്മള്‍ ആകര്‍ഷണീയരാകുന്നു. നമ്മുടെ ചുറ്റുപാടുകള്‍ക്കനുസരിച്ച് നമ്മളുടെ സ്വഭാവരൂപീകരണം നടക്കും പോലെതന്നെ നമ്മുടെ വായനാഭിരുചിയും മാറിക്കൊണ്ടെയിരിക്കുന്നു. അത് പോലെ തന്നെയാണ് കഥ എഴുതുന്നതിലും , പിന്നീട് വായിക്കുന്നതിലും. പ്രായപൂര്‍ത്തിയായ ഒരു ചെറുപ്പക്കാരനോട് നിങ്ങള്‍ 'ഒരിടത്ത് ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു' എന്നാ രീതിയില്‍ കഥ പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ എന്ന് ആലോചിക്കൂ. എഴുതി തുടങ്ങും മുന്‍പ്‌ വായിക്കൂ .. അധികം വേണ്ടാ കുറച്ചെങ്കിലും. നിങ്ങളില്‍ പ്രതിഭയുണ്ട്.. സാധിക്കും , ആശംസകള്‍ ..!

    ReplyDelete
    Replies
    1. നന്ദി അംജത്.വായനയ്ക്കും വിലയേറിയ വാക്കുകള്‍ക്കും.

      Delete
  7. കുഞ്ഞിനെ ബലമായി പിടിച്ചെടുത്ത അച്ഛനെ എങ്ങിനെ ഇക്കാലത്ത് കുറ്റം പറയാനാകും. വര്‍ത്തമാന ഗതിവിഗതികള്‍ അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ ഇന്നത്തെ മാതൃ-പിതൃ മനസ്സിനെ നിര്‍ബന്ധിതമാക്കുന്നു എന്നതാണ് സത്യം. ആശയം കാലികം

    ReplyDelete
    Replies
    1. ശരിയാണു വേണുവേട്ടാ..

      Delete
  8. അതെ, കാലികമായ ആശയം.. ഭയം എല്ലാവരുടെ ഉള്ളിലും ...

    തേച്ചു മിനുക്കിയാല്‍ തിളങ്ങുന്ന പ്രതിഭയുണ്ട്.. അതുകൊണ്ട് കൂടുതല്‍ നിരീക്ഷിക്കുക, വായിക്കുക, ആലോചിക്കുക, എഴുതുക, വെട്ടുക, പിന്നെയും എഴുതുക..

    എല്ലാ നന്മയും നേരുന്നു.

    ReplyDelete
  9. നന്ദി...സന്തോഷം

    ReplyDelete
  10. ആത്മാര്തമായോരീ ലോകത്ത് കപടമായൊരു ഹൃദയമുണ്ടായതാരുടെ കുറ്റം!!

    ReplyDelete