Tuesday, June 4, 2013

തുല്യ ദുഖിതര്‍

 ഒരു തണുത്ത പുലര്‍ച്ചെ കാട്ടിലുപെക്ഷിച്ചവളെയോര്‍ത്തു സരയൂ തീരത്തിരിക്കുമ്പോള്‍ ഒരു ഫുള്‍ ബോട്ടില്‍ വേദാന്തവുമായി ആശാന്‍ വന്നു.രാഹുലന്‍റെ നിലവിളിയും യശോധരയുടെ തുറിച്ചുനോട്ടവും ഉറക്കം കെടുത്തിയത്രെ.ഞങ്ങള്‍ രണ്ടു  ലാര്‍ജ്ജ് വീശി, ശേഷം സരയൂവിലോഴുക്കി വീണ്ടും കാണാമെന്നു പറഞ്ഞു പിരിഞ്ഞു.
ഉരലും ചെണ്ടയും ...അല്ലാതെന്തു പറയാന്‍..,....

8 comments:


  1. ഒരു കവിതാ ലൈൻ ആണല്ലോ രൂപേഷ് .
    ഈ പാവപ്പെട്ടവരെ എടങ്ങേറ് ആക്കരുത് :)

    ReplyDelete
    Replies
    1. ക്ഷമിക്കൂ ചങ്ങാതി

      Delete
  2. ഭാരതീയതയെ പ്രചോദിപ്പിച്ച രണ്ട് ഉത്തമപുരുഷസങ്കല്‍പ്പങ്ങള്‍ - രണ്ട് ലാര്‍ജിനുപുറത്ത് തേട്ടിവരുന്ന സ്വാര്‍ത്ഥതനിറഞ്ഞ ദുര്‍ബലാദര്‍ശത്തിനുവേണ്ടി ചെയ്തുപോയ അപരാധത്തിന്റെ കുറ്റബോധം.....

    ReplyDelete
  3. അത്യന്ത ആധുനികൻ ആണല്ലോ. രാമനും ബുദ്ധനും ഒരാള് കാട്ടിൽ മറ്റെയാൾ കൊട്ടാരത്തിൽ.ഉപേക്ഷിക്കൽ എപ്പോഴും എവിടെ ആയാലും ഒരേ പോലെ തന്നെ..
    കൂടെ ഫുൾ ബോട്ടിലും... കൊള്ളാം ഭാവന..

    ReplyDelete
    Replies
    1. നന്ദി...പ്രദീപേട്ടനും നളിന ചേച്ചിക്കും

      Delete
  4. ഈ ഉരലും ചെണ്ടയും എങ്ങോ കണ്ടു മറന്ന പോലെ ...

    ReplyDelete
    Replies
    1. മോഷ്ട്ടാവെന്നു പേര് കിട്ടുമോ വേണുവേട്ടാ?

      Delete