Monday, May 27, 2013

സെല്ലുലോയ്ഡ്‌ ഒരു ഒപ്പീസാണ്.!

ഹൃദയത്തിലൂടെ ഒരു മുള്‍ക്കമ്പി വലിച്ചത് പോലെ ദൃശ്യശ്രാവ്യ അനുഭവം തന്നു കടന്നു പോകുന്ന ചില ചലച്ചിത്രങ്ങളുണ്ട്.കണ്ടുകഴിഞ്ഞാല്‍ പിന്നെ എന്തെങ്കിലും എഴുതാതെ വയ്യ.സെല്ലുലോയ്ടും അക്കൂട്ടത്തില്‍ പെടുന്നു.
             
               മലയാള സിനിമച്ചരിത്രത്തെ ക്കുറിച്ച് ഒട്ടും തന്നെ പരിഞാനമില്ലാത്ത ഒരു സിനിമാസ്വദകന്‍ എന്നാ നിലയ്ക്ക് വിഗതകുമാരന്‍, ജെ സി ഡാനിയേല്‍ എന്നൊക്കെ കേട്ട് കേള്‍വി മാത്രമായിരുന്നു.
.ആ മനുഷ്യന്റെ ജീവിതം ഇത്രമേല്‍ ദയനീയമായിരുന്നുവെന്നു അറിയിച്ചു തന്നതിന് ശ്രീ കമലിന് നന്ദി.തമ്പുരാക്കന്മാരും നാടുവഴികളുമൊക്കെ വാഴുന്ന മലയാള സിനിമയില്‍ സ്വന്തം വേരുകലെക്കുറിചോര്‍ക്കാന്‍ ഇപ്പോഴെങ്കിലും ഒരാളുണ്ടായത് ഭാഗ്യം.

                        ഉള്ളില്‍ ഒരു ലഹരിയായി പ്രചോദിപ്പിച്ച ഒരു ലക്ഷ്യത്തിനു വേണ്ടി സകല പ്രതിബന്ധങ്ങളും തരണം ചെയ്ത് ഒരു മനുഷ്യന്‍ നടത്തുന്ന യാത്രയ മനോഹരമായ ഒരനുഭവമാക്കി നമുക്ക് മുന്‍പില്‍ അനവൃതമാക്കിയത്തിനു ശേഷം വലിയൊരു ആഖാതമെല്പ്പിച്ചുകൊണ്ട് സിനിമ ഇടവേള തരുന്നു.
                    പിന്നീടാണ് ജെ സി ഡാനിയേല്‍ എന്ന സിനിമ സ്നേഹി അനുഭവിച്ച യാതനകളുടെ ചിത്രം നമുക്കുമുന്പിലെക്കുവരിക.ഒരു മനുഷ്യന്റെ ജീവിതഭാഗധേയം നിര്‍ണയിക്കുന്നത് ആരോക്കെയാനെന്ന അസ്വസ്ഥതപ്പെടുതുന്ന ഒരു ചോദ്യം ഈ ചിത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്‌...
          ഹൃദയസ്പര്‍ശിയായ രണ്ടു രംഗങ്ങള്‍ക്ക് സംവിധായകനും നായകനും നായികയും പ്രശംസ അര്‍ഹിക്കുന്നു.ഒന്ന് ദാനിയേലിന്റെ മരണരന്ഗവും മറ്റൊന്ന് അയാളുടെ മകന്റെ ഒരു ചെറിയ പ്രഭാഷണവുമാണ്.പഴക്കമേറിയ വീഞ്ഞുപോലെ വീര്യമെരുന്നതാണ് തന്റെ അഭിനയസിധിയെന്നു ടി ജി രവി തെളിയിക്കുന്നു.ഒരു ചെറിയ സീനിലൂടെ.
              കഥ തന്നെയാണ് സിനിമയുടെ കരുത്തെന്നു ഒരിക്കല്‍ക്കൂടി തെളിയുന്നു.ഇതൊരു ആത്മകഥാസ്പര്‍ശമുള്ള ചിത്രമാണെങ്കില്‍ കൂടി.സിനിമയില്‍ നമ്മെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന വ്യക്തിത്വം ദാനിയേലിന്റെ ഭാര്യയുടെതാണ്.ഭര്‍ത്താവിന്റെ സ്വപ്നപൂരതീകരനിതിനായ് തോളോട് തോള്‍ ചേര്‍ന്ന് നിന്ന ആ സ്ത്രീ,എല്ലാ ദുരിതങ്ങളുടെയും അവസാനം ഒരു ജീര്‍ണിച്ച വീട്ടില്‍ മരണത്തോട് മല്ലിടുന്ന ഭര്‍ത്താവിനോട് പറയുന്ന വാക്കുകളില്‍ അവരുടെ ഹൃദയത്തിന്റെ മഹത്വം വ്യക്തതയോടെ കിടക്കുന്നു.കൂര്‍ക്കം വലിക്കുന്ന ശബ്ദം പോലും വിവാഹമോചനത്തിന് കാരണമാക്കുന്ന ദമ്പതിമാര്‍ ഇങ്ങനെയും ചില മനുഷ്യര്‍ ഉണ്ടെന്നു മനസ്സിലാക്കുന്നത് നന്ന്.
                                                      എന്റെ പ്രിയ നാട്ടില്‍ ഇപ്പോഴും അല്‍പ്പാല്‍പ്പമായി ചലം വമിപ്പിച്ചുകൊണ്ടിരിക്കുന്ന ജാതി-വര്‍ണ്ണ ചിന്തകളെക്കുരിചോര്ത്ത് ആത്മനിന്ദ അനുഭവിക്കാനും സിനിമ ഇടയാക്കി.മതഭ്രാന്തന്മാരുടെ കോപത്തിനിരയായി പലായനം ചെയ്ത വിഗതകുമാരനിലെ റോസി ഒരു നീറ്റലായി മനസ്സില്‍ കിടക്കുന്നു.

               ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോള്‍ നമ്മള്‍ കൊടുതതെന്തോക്കെയാണോ അതെ അയാള്‍ക്ക് കിട്ടിയിട്ടുള്ളൂ.മരണശേഷം ചെയുന്നതൊക്കെ നമ്മുടെ മനസ്സിനെ തൃപ്തിപ്പെടുതലാണ്.അതുപോലൊരു മരണാന്തര കര്‍മമാണ് ഈ സിനിമ.തീര്‍ച്ചയായും അത്രമാത്രം.കാരണം അനുഭവങ്ങളില്‍ നിന്നും ഒന്നും പഠിക്കാതിരിക്കുക എന്നതാണല്ലോ നമ്മുടെയൊക്കെ പാരമ്പര്യം.നീതിനിഷേധങ്ങളുടെയും നന്ദികേടിന്റെയും വഞ്ചനയുടെയും സ്നേഹരഹിത്യത്തിന്റെയുമൊക്കെ വിഷം തീണ്ടാത്ത ഒരു നവലോകതിലെക്കുള്ള പ്രതീക്ഷയനല്ലോ ജീവിതം.ആ നടക്കാത്ത സ്വപ്നവും പേറി നമുക്ക് കാത്തിരിക്കാം.അതുവരെ ഇത്തരം ബാലിതര്‍[പ്പണങ്ങള്‍ കൊണ്ടും ഒപ്പീസുകള്‍ കൊണ്ടും മനസ്സാക്ഷിയെ തൃപ്തിപ്പെടുത്തുക.

12 comments:

 1. ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോള്‍ നമ്മള്‍ കൊടുതതെന്തോക്കെയാണോ അതെ അയാള്‍ക്ക് കിട്ടിയിട്ടുള്ളൂ.മരണശേഷം ചെയുന്നതൊക്കെ നമ്മുടെ മനസ്സിനെ തൃപ്തിപ്പെടുതലാണ്.

  വളരെ ശരി

  ReplyDelete
 2. അതെ അങ്ങനെയെങ്കിലും കുറ്റബോധം കുറയ്ക്കാനാകും.
  നല്ല പോസ്റ്റ് (please remove the word verification)

  ReplyDelete
 3. വളരെ നല്ല നിരൂപണം.എനിക്കു വളരെ ഇഷ്ടപ്പെട്ടു.
  ഒരു റിവ്യൂവിൻറെ കുറവു മാത്രം.

  ReplyDelete
 4. എല്ലാവര്ക്കും നന്ദി....ഈ മരുഭൂമിയെ നന്ച്ചതിനു.word verification എന്താണ്?അതെങ്ങനെ മാറ്റും?

  ReplyDelete
 5. ഞാന്‍ എല്ലാ പോസ്റ്റും വായിച്ചു. എഴുതാനുള്ള എല്ലാം രൂപേഷിന്‍റെ പക്കലുണ്ട്... അതുകൊണ്ട് കൂടുതല്‍ എഴുതുക... ഓരോരോ പോസ്റ്റിലും കമന്‍റിടാതിരുന്നത് ഈ വേഡ് വെരിഫിക്കേഷന്‍ മുഖം വീര്‍പ്പിച്ചു കാട്ടിയിട്ടാണ്...

  ReplyDelete
 6. ഞാനൊരു അഭിപ്രായം എഴുതിയിട്ടു അതു കാണുന്നില്ലല്ലോ

  ReplyDelete
 7. വേഡ് വെരിഫിക്കേഷന്‍ ഇല്ലാതാക്കിയതില്‍ സന്തോഷം..

  ReplyDelete
 8. എച്ച്മുക്കുട്ടി.....നന്ദി

  ReplyDelete
 9. സെല്ലുലോയിഡിനെക്കുറിച്ച് ഏറെ വായിച്ചിരിക്കുന്നു, രൂപേഷ് ചുരുങ്ങിയ വാക്കുകളില്‍ നന്നായി പറഞ്ഞു , ഈ ബ്ലോഗ് ശ്രദ്ധിക്കാന്‍ വൈകി. കുറച്ചുമാത്രം എഴുതുമ്പോഴും നന്നായി എഴുതാനറിയുന്ന ഒരു എഴുത്തുകാരനെ ഇവിടെ അറിയാനാവുന്നു....

  ReplyDelete
  Replies
  1. വളരെ സന്തോഷം തരുന്ന വാക്കുകള്‍.,പ്രദീപെട്ടനെ പോലുള്ളവരുടെ വാക്കുകള്‍ എനിക്കേറെ വിലപ്പെട്ടതാണ്‌,എന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുമെന്നും കരുതുന്നു.ഇനിയും വരുമല്ലോ.നന്ദി.

   Delete
 10. ഇന്നലെയാണ് സിനിമ കണ്ടത്.
  ഈ ആസ്വാദനം നിനിമയോട് നൂറുശതമാനവും നീതി പുലര്‍ത്തുന്നതാണ്.

  ReplyDelete
  Replies
  1. നന്ദി ജോസെലെറ്റ്

   Delete