ഇവിടെയിങ്ങനെ പതുങ്ങിയിരിക്കാം.തല താഴ്ത്തി ഒറ്റക്കണ്ണിട്ട് അവന്‍ അന്നമ്മ ട്ടീച്ചറെ നോക്കി.ഇല്ല അങ്ങനെ ശ്രദ്ധിക്കാന്‍ വഴിയില്ല.അവസാനത്തെ ബഞ്ചിന്‍റെ ഇങ്ങേയറ്റം വരെയൊന്നും സോഡാചില്ലിന്‍റെ കണ്ണടയിലൂടെയുള്ള നോട്ടം എത്തുകയില്ല.സമയം പോകും തോറും അച്ചുവിന് ആധിയായി.എങ്ങനെയും പുറത്തുചാടണം.
ടീച്ചര്‍ ബോര്‍ഡില്‍ എഴുതാന്‍ തിരിഞ്ഞ സമയം കൊണ്ട് ഊളിയിട്ടു വെളിയിലേക്ക് ഒരു ചാട്ടം.നാണുചേട്ടന്‍റെ മുറുക്കാന്‍ കടയ്ക്കു പിന്നിലെ ഇടവഴിയില്‍ അപ്പാച്ചി കാത്തുനില്‍പ്പുണ്ടാകും.ആ വഴിയിലൂടെ പോയാല്‍ എളുപ്പം ബീച്ചിലെത്താം.അധികം ആരും കാണില്ല.ഇനിയിപ്പോ ഇതല്ലാതെ വേറെ വഴിയില്ല.എത്ര നാളായി അച്ഛന്‍ സൈക്കിള്‍ വാങ്ങിത്തരാമെന്ന് പറഞ്ഞു പറ്റിക്കുന്നു.
"അടുത്ത ക്ലാസിലേക്ക് ജയിച്ചാല്‍ മേടിച്ചു തരാം"
ഇതിങ്ങനെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.ഇനിയും അച്ഛനെ വിശ്വസിച്ചിരുന്നിട്ട് കാര്യമില്ല.കാശുണ്ടാക്കാന്‍ എനിക്കും പറ്റും.ക്ലാസ്സിലെ കൊല്ലിയും വേണുവും മണപ്പുറവുമൊക്കെ എന്തോരം കാശുമായിട്ടാ സ്കൂളില്‍ വരുന്നത്.എന്തായാലും അപ്പാച്ചിയുടെ അത്രയും പത്രാസ് ആര്‍ക്കുമില്ല.യൂണിഫോറം വേണ്ടാത്ത ദിവസങ്ങളില്‍ അവന്‍റെ വരവ് കാണണം.അവന്‍റെതു പോലെ ഷര്‍ട്ടും ജീന്‍സുമൊക്കെ എന്നാണോ എനിക്കൊന്നു ഇടാനാവുക.
അപ്പാച്ചിയുടെ പണിയെക്കുറിച്ച് കേട്ടപ്പോള്‍ അതിശയം തോന്നി.ബീച്ചില്‍ പോയി വെറുതെ സായ്പ്പന്മാരെയോന്നു എണ്ണയിട്ടു തിരുമ്മിക്കൊടുക്കുക.!!മണിക്കൂറിനാണത്രേ കാശ്.!അവനാണ് പറഞ്ഞത് ഒരു ആഴ്ച കൊണ്ട് ഒന്നല്ല രണ്ടു സൈക്ലിളിനുള്ള കാശു കിട്ടുമെന്ന്.!!
അപ്പാച്ചി ബീച്ചില്‍ കൊണ്ടുപോയി സായ്പ്പിനെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞ ദിവസം ഉറങ്ങാന്‍ കഴിഞ്ഞില്ല.സ്വപ്നത്തില്‍ മുഴുവന്‍ സൈക്കിള്‍ ആയിരുന്നു.സ്കൂളിലേക്ക് എല്ലാരുടെം മുന്‍പിലൂടെ സൈക്കിളിലുള്ള യാത്ര.....ഹോ ഓര്‍ക്കുമ്പോള്‍ തന്നെ എന്തൊരു രസമാണ്.
നടക്കാത്ത ഒരാഗ്രഹം കൂടിയുണ്ട്.നിമിഷയെയയൂം പിന്നിലിരുത്തി ടൌണില്‍ ഒന്ന് ചുറ്റണം.സ്കൂളില്‍ വച്ചല്ലാതെ കണ്ടുമുട്ടിയാല്‍ നോക്കാന്‍ പോലും പേടിയുള്ള അവള്‍ വരില്ലെന്നുറപ്പാണ്.അവളെക്കുറിച്ച് ഓര്‍ത്തപ്പോള്‍ നെഞ്ചിനുള്ളില്‍ എന്തോ പോലെ.
" എടാ മൈ.....എത്ര നേരമായി.വേഗം വന്നെ"
അപ്പാച്ചി.ആളിത്തിരി ദേഷ്യക്കാരനാണ്.പക്ഷെ എന്നോട് വല്യ കാര്യമാണ്.
സായിപ്പിന്‍റെ അടുത്തെത്തിയാല്‍ ചെയ്യേണ്ടതൊക്കെ നടത്തത്തിനിടയില്‍ അവന്‍ പറഞ്ഞുകൊണ്ടിരുന്നു.സ്കൂള്‍ വിടുന്ന സമയത്തിനുള്ളില്‍ തിരിച്ചെത്തിയാല്‍ മതിയായിരുന്നു.വീടിലെങ്ങാനും അറിഞ്ഞാല്‍ അതോടെ കഴിഞ്ഞു.
ബീച്ചിലെത്തി.അച്ഛന്‍റെ കൂടെ വന്നിട്ടുള്ളപ്പോഴൊക്കെ കണ്ടിട്ടുണ്ട് വെള്ളപ്പാറ്റകളെ പ്പോലെയുള്ള സായ്പ്പിനേം മദാമ്മയേം.ഇന്നിതാ ഞാനൊരെണ്ണത്തിനെ തോടുകയല്ല തിരുമ്മാന്‍ പോകുന്നു.
പരിഭ്രമത്തിനിടയിലും ഒരു ആവേശം തോന്നി.
ബീച്ചിനടുത്തുള്ള ഒരു വീട്ടിലേക്കു അപ്പാച്ചി കൂട്ടിക്കൊണ്ടു പോയി.
"ഇവിടെ നിക്ക്.ഞാനിപ്പം വരാം."
അവന്‍ വീട്ടിനുള്ളിലേക്ക് കയറിപ്പോയി.ഇവിടെയൊക്കെ നല്ല പരിചയമാണവന്.പരീക്ഷയ്ക്കൊക്കെ മൊട്ട കിട്ടിയാലും അവനു ഇന്ഗ്ലിഷില്‍ സംസരിക്കാനറിയാം.
" അച്ചൂ...വാടാ.പിന്നെ അതൊരു കിളവനാ.ഇഷ്ടം പോലൊക്കെ അങ്ങ് ചെയ്തെക്കണം.നിന്നെയങ്ങേര്‍ക്ക് പിടിച്ചാല്‍ കാശിഷ്ടം പോലെ കിട്ടും.എന്നും വരികേം ചെയാം."
വീടിന്റെ പിന്നാമ്പുറത്ത്കൂടി പടവുകള്‍ കയറി മുകളിലെ മുറിയിലെത്തി.ഒരു പ്രായം ചെന്ന സായിപ്പ് പുസ്തകം വായിച്ചിരിക്കുന്നു.ഇതുവരെ തോന്നാഞ്ഞ ഒരു പേടി ഉള്ളില്‍.,.
കുഴപ്പമാകുമോ....?
"good morning sir"
അയാള്‍ പുസ്തകം താഴ്ത്തി ഞങ്ങളെ നോക്കി.
"hello my dear.how are you.who is this boy?"
"this is my friend.he came for you today"
"well.....very good.welcome my sweet.come on...come here"
" അപ്പൊ ശരി ഞാന്‍ പോട്ടെ .നാളെ കാണാം" അപ്പാച്ചി പോയി.
ആകെ ഒരു വല്ലായ്മ.എങ്ങനെയാണ് തുടങ്ങുക.തിരുമ്മാനുള്ള എണ്ണയൊക്കെ എവിടെയാണോ?സായിപ്പ് പതുക്കെ കയ്യില്‍ പിടിച്ചു..വല്ലാത്തൊരു പതുപതുപ്പ്.
അയാളുടെ സംസാരം വ്യക്തമാകുന്നില്ലായിരുന്നു.
**** **** ****
ദൈവമേ...നേരം സന്ധ്യയായോ.എങ്ങനെയാണ് അവിടെനിന്നും രക്ഷപ്പെട്ടതെന്ന് ഓര്‍മയില്ല.എന്തിനാന് അയാള്‍ തന്നെ അങ്ങനെയൊക്കെ ചെയ്തത്.വൃത്തികെട്ടവന്‍.,.ഓര്‍ക്കുമ്പോള്‍ ഛര്‍ദ്ദി വരുന്നു.
ശരീരമാകെ വേദനിക്കുന്നു.അല്‍പ്പം വെള്ളം കിട്ടിയിരുന്നെങ്കില്‍..,തല ചുറ്റുന്ന പോലെ,ഇതെവിടാണ്...വഴി തെറ്റിയോ?
മുന്‍പോട്ടു പോയ ഒരു ഓട്ടോ റിക്ഷ പെട്ടെന്നവിടെ നിന്നു.ആരോ വെളിയിലിറങ്ങി നടന്നു വരുന്നു.അച്ഛനാണോ.നെഞ്ചില്‍ തീയാളി.
"അച്ചൂ...നീയെന്താടാ ഈ സമയത്തിവിടെ?? "
കരച്ചില്‍വന്നു.അച്ഛന്റെ കയ്യിലേക്ക് തളര്‍ന്നു വീഴുമ്പോള്‍ പിറകില്‍ നിക്കര്‍ നനച്ചു രക്തം താഴേക്ക് ഒഴുകി.മങ്ങിയ വെട്ടത്തില്‍ ഓട്ടോക്ക് മുകളില്‍ ഒരു സൈക്കിള്‍!.!.! ....ആ പിഞ്ചു ഹൃദയം വിങ്ങി.
ഓട്ടോറിക്ഷ പാഞ്ഞു പോയി.റോഡരുകില്‍ കിടന്ന ഒരു പഴയ പോസ്റ്റര്‍ പറന്നു ഓടയിലേക്കു വീണു.
" VIGIL-ZERO TOLERANCE ON CHILD ABUSE.BE A GUARDIAN ANGEL"
If you suspect any case of child abuse,please call child line 1098 or Police 100
Kerala.GOD'S OWN COUNTRY
Gvt of Kerala.tourism
വളരെ ശക്തമായ ഒരു പ്രമേയം ഒതുക്കത്തോടെ പറഞ്ഞു
ReplyDeleteഒട്ടും കൂടുതലില്ല, ഒന്നും കുറഞ്ഞുപോയിട്ടുമില്ല
സോദ്ദേശകഥ ഇഷ്ടപ്പെട്ടു
കുട്ടികൾ ചീത്തയായി പോകുന്നത് ഇതുപോലെയൊക്കെയാണ്. അച്ഛൻ കുട്ടിയെ പറഞ്ഞു പറ്റിക്കാതെ തന്റെ വരുമാനം ഇത്രയേ ഉള്ളു ഇപ്പോൾ മോന് സൈക്കിൾ വാങ്ങിത്തരാൻ അച്ചനെകൊണ്ട് കഴിയില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ....
ReplyDeleteഎന്നിട്ടെന്താ അല്ലെ. ഈ തരം കൂട്ടുകെട്ടുകൾ ഉള്ളിടത്തോളം...മക്കൾ വഴിതെറ്റാതിരിക്കാൻ കൂട്ടുകാര് ഏതു വിധത്ത്തിലുല്ലവരാണ് എന്ന് ശ്രദ്ധിക്കണം..നല്ല കഥ
അവസാനം വായിച്ചപ്പോള്‍ മനസ്സ് തളര്‍ന്നു.
ReplyDeleteകഷ്ടം... ഇങ്ങനെ കുട്ടികളെ ഉപയോഗിക്കുന്ന വിദേശികളെപ്പറ്റി എത്രയിടങ്ങളില്‍ വായിച്ചിരിക്കുന്നു.
അജിതേട്ടന്‍,നളിന ചേച്ചി,റോസി ചേച്ചി എല്ലാവര്ക്കും നന്ദി.വന്നതിനും എഴുതിയതിനും.
ReplyDeleteനല്ലൊരു കഥയും, ഒപ്പം നല്ലൊരു സന്ദേശവും.... ഇത്തരം വിഷയങ്ങളുടെ പ്രചാരണത്തിനും, കുട്ടികളിലും മുതിര്‍ന്നവരിലും അവബോധമുണര്‍ത്താനും വേണ്ടി നല്ലൊരു ഷോര്‍ട്ട്ഫിലിം ആക്കാന്‍ പറ്റിയ തീം.... കഥ വായിക്കുമ്പോള്‍ എന്റെ മനസ്സില്‍ ആ ഷോര്‍ട്ട് ഫിലിം തെളിഞ്ഞുകണ്ടു. ഒടുവില്‍ ആ സന്ദേശവും....
ReplyDeleteശര്യാണ് ചേട്ടാ.എനിക്കുമങ്ങനെയൊരു ആഗ്രഹമുണ്ട്.
ReplyDeleteനമ്മുടെ കുട്ടികള്‍ എപ്പോള്‍ വേണമെങ്കിലും ഇത്തരം അപകടത്തില്‍ ചെന്ന് ചാടാം.
ReplyDeleteഒതുക്കത്തോടെ പറഞ്ഞ ഗൗരവമുള്ള വിഷയം.
നന്ദി ജോസെലെറ്റ്
Deleteചതിക്കുഴികൾ...എവിടെയും ഉണ്ടാകും.കുട്ടികൾ തീർത്തും സുരക്ഷിതർ അല്ലാത്ത ഒരു കാലം ആകുന്നു എന്ന് വീണ്ടും ഓര്മ്മപ്പെടുത്തുന്നു വൈക്കത്തുകാരൻ
ReplyDeleteനന്ദി
Deleteതികച്ചും പ്രസക്തമായ ഒരു പ്രമേയം വൃത്തിയായി പറഞ്ഞിരിക്കുന്നു. ആശംസകള്‍
ReplyDeleteനന്ദി....വേണുവേട്ടാ,
Deleteഇതിനെയൊക്കെ തനി നാടന്‍ കഥ എന്ന് പറയുന്ന ഒരു കാലത്തിലാണ് ഇപ്പോഴത്തെ നമ്മുടെ നാട്.അത്ര പ്രാധാന്യമുള്ള പ്രമേയം.നന്നായി എഴുതി.ആശംസകള്‍
ReplyDeleteനന്ദി മുഹമ്മദ് ഭായ്
Deleteകൊച്ചു കുട്ടികളെ വഴിതെറ്റിക്കുന്നവർക്കായി കണ്ണും കാതും തുറന്നു വെക്കണം എന്നശക്തമായ ഒരു സന്ദേശം സമൂഹത്തിനു കൊടുക്കുന്നുണ്ട് ഈ രചന.
ReplyDeleteഇരിപ്പിടം വഴിയാണ് ബ്ലോഗിൽ എത്തിയത്. വീണ്ടും കാണാം..
എല്ലാ ആശംസകളും.
നന്ദി ചങ്ങാതി
Deleteഎങ്ങിനെയും പണമുണ്ടാക്കാനുള്ള വാസന കുട്ടികളില്‍ വളര്‍ന്നുവരുന്നുണ്ട്.ചതിക്കുഴികള്‍ കുട്ടികള്‍ കാണുന്നില്ല.
ReplyDeleteആ വിഷയത്തില്‍ ശക്തമായ സന്ദേശമാണ് ഈ കഥ നല്‍കുന്നത്...
ആശംസകള്‍
നന്ദി ചേട്ടാ
ReplyDeleteനേരത്തെ വായിച്ചിരുന്നു . അഭിപ്രായം പറയാൻ വൈകി .
ReplyDeleteഇരിപ്പിടം സൂചിപ്പിച്ച പോലെ നല്ല പ്രതീക്ഷ വെക്കാവുന്ന എഴുത്താണ് രൂപേഷിന്റെത് . സൈക്കിളിലെ അവതരണ മികവ് അത് പറയുന്നുണ്ട് . ആശംസകൾ
നന്ദി...സസ്നേഹം
Deleteനല്ല കഥ, ആശയം, ശൈലി. അഭിനന്ദനങ്ങൾ.
ReplyDeleteഇനിയും നല്ല കഥകൾ പ്രതീക്ഷിയ്ക്കുന്നു
നന്ദി
Deleteപ്രമേയം അതിശക്തം -
ReplyDeleteഎന്നാൽ .
ഒരു കഥ എന്ന രീതിയിൽ പറഞ്ഞാൽ ; എനിക്ക് ഘടന ഇഷ്ടായില്ല .
ഇത്തരം സൃഷ്ടികൾ യുവാക്കളിലേക്ക് തീര്ച്ചയായും എത്തണം .
ഉണരണം
ആശംസകൾ !
നന്ദി . വൈക്കംകാരാ .. ഇനി വൈക്കത്തഷ്ടമിക്ക് വരാം
സന്തോഷം...ശിഹാബ്
Deleteആസ്വദിച്ചു തന്നെ വായിച്ചു.
ReplyDeleteസന്തോഷം
Deleteനല്ല കഥ ,ആസ്വദിച്ചു തന്നെ വായിച്ചുതീര്‍ത്തു.
ReplyDeleteനന്ദി..സന്തോഷം
Deleteനല്ല കഥ ,ആസ്വദിച്ചു തന്നെ വായിച്ചുതീര്‍ത്തു.
ReplyDeleteഒതുക്കമുണ്ട് കഥയ്ക്ക്..
ReplyDeleteപക്ഷെ,
'അപ്പാച്ചിയുടെ പണിയെക്കുറിച്ച് കേട്ടപ്പോള്‍ അതിശയം തോന്നി.ബീച്ചില്‍ പോയി വെറുതെ സായ്പ്പന്മാരെയോന്നു എണ്ണയിട്ടു തിരുമ്മിക്കൊടുക്കുക.!!മണിക്കൂറിനാണത്രേ കാശ്.!അവനാണ് പറഞ്ഞത് ഒരു ആഴ്ച കൊണ്ട് ഒന്നല്ല രണ്ടു സൈക്ലിളിനുള്ള കാശു കിട്ടുമെന്ന്.!!'
എന്ന് വായിക്കുമ്പോൾ തന്നെ കഥയുടെ ഗതി ഊഹിക്കാനാവുന്നു.
പുതിയ പ്രമേയങ്ങൾ കണ്ടെത്താനാവട്ടെ..
This comment has been removed by the author.
Deleteകൃത്യമായ വിശകലനമാണ്.ഈ ഭാഗം എഴുതുമ്പോള്‍ എന്‍റെ മനസ്സിലും വന്ന ഒരു സന്ദേഹമായിരുന്നു.പക്ഷെ ശ്രദ്ധ പ്രമേയത്തിലായിരുന്നു.
Deleteനന്ദി...നല്ല വിമര്‍ശനത്തിന്...സന്തോഷം
പ്രീയപ്പെട്ട രൂപേഷ് ... വളരെ നന്നായി ഈ കഥ. നല്ല നറേഷൻ.. ആശംസകൾ
ReplyDeleteനന്ദി
Deleteനല്ല KATHA
ReplyDeleteനന്ദി
Deleteസ്വന്തം മക്കളെയോര്‍ക്കണം ഇതൊക്കെ വായിക്കുമ്പോള്‍...അറിയാതെ ഒരു ഭീകരത നമ്മെ മൂടും!!! ഹൃദയമുള്ളവര്‍ പ്രതികരിക്കുക....കരുതിയിരിക്കുക... well done Roopesh!
ReplyDeleteനന്ദി
Delete