ഞാനൊരു നാടന്‍.അവളൊ(അതോ അവനോ?) ഒരു ബ്രോയിലര്‍.
ഒരേ കത്തിത്തലപ്പിനു കാത്തിരിക്കുമ്പോഴും ഞാന്‍ അവളെ വല്ലാതെ സ്നേഹിച്ചു.
ഒരു ദിനം എന്നേയ്ക്കുമുമ്പേ അവള് കത്തിയ്ക്കിരയായി.
നടുക്കത്തോടെ ഞാന്‍ കണ്ടു.
അവള്‍ക്ക് കരളും ഹൃദയവുമില്ലായിരുന്നു...!!!
അല്ലെങ്കില്‍ തന്നെ എന്തിനു കരളും ഹൃദയവും. ആരുടെയോ ആമാശയത്തില്‍ പോയൊടുങ്ങാനുള്ള ജന്മങ്ങള്‍ക്ക് ശിരസ്സ് തന്നെ ഒരു ആര്‍ഭാടമല്ലേ?
ഞാന്‍ കത്തി രാകലിന് ചെവിയോര്‍ത്ത് കണ്ണുകള്‍ അടച്ചു കിടന്നു.